ibrahim
എം.കെ ഇബ്രാഹിം

മാനന്തവാടി: പിലാക്കാവ് ടൗണിലും പരിസരപ്രദേശങ്ങളിലും ഹാൻസും മറ്റു പുകയില ഉൽപ്പന്നങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തിയ കച്ചവടക്കാരനെ മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പിലാക്കാവ് സ്വദേശിയായ എം.കെ ഇബ്രാഹിം (44) നെയാണ് കടയിൽ നടത്തിയ പരിശോധനയിൽ 95 പാക്കറ്റ് ഹാൻസ് സഹിതം പിടികൂടിയത്. പല തവണ ഇയാളുടെ കടയിൽ നിന്ന് ലഹരി ഉത്പന്നങ്ങൾ പിടികൂടിയ പശ്ചാത്തലത്തിൽ ഇയാളുടെ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് മാനന്തവാടി മുനിസിപ്പൽ സെക്രട്ടറിക്ക് ശുപാർശ ചെയ്യുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.