ആലപ്പുഴ:നാഷണൽ ഹെൽത്ത് മിഷൻ ആരോഗ്യ കേരളം ആലപ്പുഴ ഓഫീസിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. പ്രായം 2020 മെയ് ഒന്നിന് 40 കവിയരുത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം dpmalpy@ gmail.com എന്ന ഇ മെയിലിൽ അപേക്ഷിക്കണം. അവസാന തീയതി: നാലിനു വൈകിട്ട് ആറുവരെ. പൂർണമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത അപേക്ഷകൾ നിരസിക്കും. ബന്ധപ്പെടേണ്ട ഫോൺ: 0477 2230711.