കായംകുളം: കൃഷ്ണപുരം പഞ്ചായത്ത് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ വീടുകളിലും വിതരണം ചെയ്യുന്നതിനുള്ള മാസ്‌ക് രാഷ്ട്രീയ സ്വയം സേവകസംഘം കായംകുളം ഖണ്ഡ് കാര്യവാഹ് എസ്.സതീഷ്‌ കൃഷ്ണപുരം പഞ്ചായത്ത് മെമ്പർ പാറയിൽ രാധാകൃഷ്ണനു നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സേവാഭാരതി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുധീഷ്‌, ബി.ജെ.പി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാരുതി ഗോപാലകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് ബിജു ,ശങ്കരൻ കുട്ടി, സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ സുരേഷ് പുതിയ കാവ്‌, ആതിര ജി.പിള്ള,ശരത് കുമാർ പാട്ടത്തിൽ, ബൂത്ത് പ്രസിഡന്റ് ശശി കുമാർ എന്നിവർ പങ്കെടുത്തു.