ഹരിപ്പാട്: വീട്ടമ്മയായ ആറാട്ടുപുഴ നല്ലണിക്കൽ സ്വദേശിനിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ 'പ്രതിരോധ കാലഘട്ടത്തിൽ കരുതലും കാവലും' പദ്ധതി പ്രകാരം ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് നൽകി. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന വീട്ടമ്മക്ക് ലോക്ക്ഡൗൺ കാരണം മരുന്നു ലഭിക്കാതെ വന്നതോടെയാതണ് പ്രതിപക്ഷ നേതാവിനെ വിവരം അറിയിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശാനുസരണം ആർ.സി.സിയിൽ നിന്നു മരുന്നു വാങ്ങി പൊലീസ് സഹായത്തോടെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ മരുന്ന് ഏറ്റുവാങ്ങി. ഗ്രേഡ് എസ്.ഐ സഞ്ജീവ് കുമാർ, പൊലസുകാരായ പ്രദീപ്, വിമലേഷ്, മനോജ്, ഇയാസ്, കോൺഗ്രസ് മണ്ഡലം ഭാരവാഹി റീജു എന്നിവർ പങ്കെടുത്തു.