photo

ചാരുംമൂട്: ഓച്ചിറ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 12 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ, ഒളിവിൽ കഴിയുന്ന എൻ.സി.പി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി താമരക്കുളം കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുജീബ് റഹ്മാന്റെ താമരക്കുളത്തെ വസതിക്ക് മുന്നിൽ സമരം നടത്തി.

ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് അനൂപ് ഉദ്ഘാടനം ചെയ്തു. താമരക്കുളം കിഴക്ക് ഏരിയ പ്രസിഡന്റ്‌ പ്രഭാകുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. അനിൽ വള്ളികുന്നം, നിയോജകമണ്ഡലം സെക്രട്ടറി പീയുഷ് ചാരുംമൂട്, താമരക്കുളം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് സന്തോഷ്‌ ചത്തിയറ, ജനറൽ സെക്രട്ടറിമാരായ അനൂപ് സോമൻ, ആനന്ദകുമാർ, താമരക്കുളം ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് കുമാർ, കർഷകമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, സുധി തളിരാടി, ജെയിംസ് വള്ളികുന്നം, പ്രസാദ് ചത്തിയറ, മനോജ് എന്നിവർ സംസാരിച്ചു.