cor

 നിലവിലെ പ്രതിസന്ധി ലോക്ക്ഡൗൺ വക

പൂച്ചാക്കൽ: ചകിരിയും കയറും ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം മൂലം ചെറുകിട കയർകയറ്റുമതി സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലേക്ക്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു ലഭിച്ച ഓർഡറുകളനുസരിച്ച് ഉത്പന്നങ്ങൾ തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്താണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏകദേശം 70 ശതമാനത്തോളം ഉത്പാദനം പിന്നിട്ടു. ഇനി തമിഴ്നാട്ടിൽ നിന്നു ചകിരി, കയർ പി.വി.സി പ്ലാസ്റ്റിസൈസർ, പ്രിന്റിംഗിനുളള സാമഗ്രികൾ എന്നിവ എത്തിയാൽ മാത്രമേ കാര്യങ്ങൾ സുഗമമാകുകയുള്ളൂ.

ചകിരി ഉത്പ്പാദിപ്പിക്കുന്ന തമിഴ്‌നാട്ടിലെ കമ്പനികൾ കൊവിഡിനെ തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങളിലാണ്. കമ്പനികളിലെ ജോലിക്കാർക്ക് പ്രത്യേകം പാർപ്പിടവും ഭക്ഷണവുമൊരുക്കി ഒരു കോമ്പൗണ്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. സർക്കാർ നിർദ്ദേശിക്കുന്ന മുഴുവൻ പ്രോട്ടോക്കോളും അനുസരിച്ച്, കയർ ഉത്പ്പന്നങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ കേരളത്തിൽ എത്തിക്കണമെന്നാണ് ചെറുകിട കയർ കയറ്റുമതിക്കാർ ആവശ്യപ്പെടുന്നത്.

ജനുവരി മുതൽ മേയ് വരെയാണ് കയർ കയറ്റുമതിയുടെ സീസൺ. മൺസൂൺ ആരംഭിച്ചാൽ ഉത്പ്പാദനവും വിപണനവും കുത്തനെ ഇടിയും. യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക ഉൽപ്പെടെയുളള വികസിത രാജ്യങ്ങളുമാണ് കയർ ഉത്പ്പന്നങ്ങളുടെ ഉപഭോക്താക്കൾ. കൊവിഡിനു മുമ്പ് കിട്ടിയ ഓർഡറുകളാണ് പ്രതിസന്ധിയിലായത്. ഏകദേശം അരലക്ഷം പേരാണ് കയർമേഖലയിൽ നേരിട്ടും പരോക്ഷമായും തൊഴിലെടുക്കുന്നത്. കിട്ടിയിരിക്കുന്ന ഓർഡറുകൾ ഏതെങ്കിലും കാരണവശാൽ റദ്ദായാൽ അത് മേഖലയെ ദോഷമായി ബാധിക്കും. ചെറുകിട കയറ്റുമതിക്കാർക്ക് പിന്നീട് ഒരു തിരിച്ചുവരവ് അസാദ്ധ്യമാകും. തുടർന്ന് ഓർഡറുകളൊന്നും ഇവർക്ക് ലഭിക്കാനിടയില്ല.ഗുണം കിട്ടാൻ പോകുന്നത് നാമമാത്രമായ വൻകിട വ്യവസായികൾക്ക് മാത്രം.
......................................

 103: ജില്ലയിൽ കയർ കയറ്റുമതി സ്ഥാപനങ്ങൾ

 6: വൻകിടക്കാർ ആറുപേർ മാത്രം

 600 കണ്ടെയ്നർ: ആലപ്പുഴയിൽ നിന്നുള്ള പ്രതിമാസ കയറ്റുമതി

 350: ഇത്രയും കണ്ടെയ്നറുകൾ ചെറുകിടക്കാരുടേത്

 120 കോടി: പ്രതിമാസ വിദേശനാണ്യ ലഭ്യത

......................................

 വേണം സാമ്പത്തിക പാക്കേജ്

മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേകം സാമ്പത്തിക പാക്കേജ് വേണമെന്നാണ് മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. മുമ്പ് ഇന്ത്യയിലെ കയർ ഉത്പ്പാദനത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ തമിഴ്‌നാടിന്റെ പിന്നിലാണ്. കയർ കയറ്റുമതി തമിഴ്‌നാടിന്റെ കുത്തകയാകാൻ ഇനി അധികകാലം വേണ്ടിവരില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. പരമ്പരാഗത കയർപിരിയിൽ നിന്നു മെഷീൻ റാട്ടിലേക്ക് മാറാതിരുന്നതാണ് പ്രധാന കാരണം. ഇപ്പോൾ മെഷീൻ റാട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു പാരമ്പര്യ റാട്ടിൽരണ്ട് തൊഴിലാളികൾ വേണമെങ്കിൽ രണ്ട് മെഷീൻ റാട്ടിന് ഒരാൾ മതി.

................................

ലോക്ക്ഡൗൺ പ്രതിസന്ധി അതിജീവിക്കാൻ അടിയന്തര സഹായവും ഇടപെടലും വേണം. നിലവിലെ അവസ്ഥയിൽ വളരെ ബുദ്ധിമുട്ടുകയാണ് കയർമേഖല

(ബിജുദാസ്, കയർ വ്യവസായി)

.....................................

എത്തിക്കേണ്ടതുണ്ട്. എന്നാൽ ലോക്ഡൗണിന്റെ പേരും പറഞ്ഞ് കയർ മേഖലയ്ക്ക് ആവശ്യമുളള അസംസ്‌കൃതവസ്തുക്കൾ എത്തിക്കാൻ വിമുഖത കാണിക്കുന്നതിൽ യാതൊരു ന്യായീകരണവും യുക്തിയും ഇല്ല. കൊറോണ 19 വ്യാപനത്തിന്റെ സാന്ദ്രത വളരെ കുറഞ്ഞ ജില്ല എന്ന നിലയ്ക്ക് ആലപ്പുഴയിലേക്ക് നൂറുകണക്കിന് ലോറികളാണ് ദിനം പ്രതി പച്ചക്കറി എത്തിക്കുന്നത്. വിവിധ തോട്ടങ്ങളിൽ വ്യത്യസ്ഥരായ കർഷകർ കോയമ്പത്തൂർ, പൊളളാച്ചി ഉൾപ്പെടെയുളള കമ്പോളങ്ങളിൽ നിന്നുമാണ് പച്ചക്കറി ഇവിടെ എത്തുന്നത്. എന്നാൽ