ചാരുംമൂട്: സർക്കാർ ജീവനക്കാരുടെ ശമ്പളം താത്കാലികമായി പിടിക്കാനുള്ള ഉത്തരവ് കത്തിച്ച അദ്ധ്യാപകർക്ക് എതിരെ ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ചാരുംമൂട് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പ്രസിഡന്റ് ആർ.ബിനു,സെക്രട്ടറി എസ്. മുകുന്ദൻ, ബിനു വിജയൻ, സനൂപ് സലിം എന്നിവർ പങ്കെടുത്തു. മുൻ ബ്ലോക്ക് സെക്രട്ടറി കെ.സഞ്ജു വിശദീകരണം നടത്തി.