ആലപ്പുഴ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് വിട്ടയയ്ക്കുന്ന അതേ പ്രാധാന്യത്തോടെ, അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും നിറുത്തിവച്ച സാഹചര്യത്തിൽ അന്യ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന മലയാളികൾ നാട്ടിലെത്താനാവാതെ കുടുങ്ങിക്കിക്കുകയാണ്. ഇവരെ തിരിച്ചുകൊണ്ടുവരാൻ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും എം.പി കുറ്റപ്പെടുത്തി.