ksivid

ആലപ്പുഴ:സംസ്ഥാന സർക്കാർ ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് കാലത്തും വെറും നോക്കുകുത്തി. ഈ സ്ഥാപനത്തിൽ പേരിനുപോലും പകർച്ചവ്യാധി പരിശോധന നടക്കുന്നില്ല. പക്ഷേ, പേര് 'കേരള സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി ആൻഡ് ഇൻഫക് ഷ്യസ് ഡിസീസസ് '. ആലപ്പുഴ മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ തുടങ്ങിയ സ്ഥാപനത്തിനാണ് ഈ ദുർഗതി.

ദൗത്യം:

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പകർച്ചവ്യാധി സാമ്പിളുകൾ പരിശോധിക്കുക.

പശ്ചാത്തലം:

കേരളത്തിൽ ഡെങ്കി, വെയ്ൽസ് പോലുള്ള പകർച്ചവ്യാധികൾ കൂടുന്നു.

തുടക്കം:

നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രി ആയിരിക്കെ അതിനോട് അനുബന്ധിച്ച് 1999ൽ

പ്രവർത്തനം തുടങ്ങി.

സംവിധാനം:

#റിസർച്ച് വിഭാഗം,

#ലാബ് അസിസ്റ്റന്റ്,

#ലാബ് ടെക്നീഷ്യൻ

# ഇവരുൾപ്പെടെ മുപ്പതോളം ജീവനക്കാർ

തകർച്ചയിലേക്ക്

മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തേക്ക് മാറിയെങ്കിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ ആശുപത്രിയുടെ ഭാഗമായി നിലനിറുത്തി.

#2008 മുതൽ വൈറോളജിസ്റ്റില്ല.

#വിരമിച്ചവർക്ക് പകരം നിയമനം ഇല്ല

#നിലവിൽ ഒരു ലാബ് അസിസ്റ്റന്റും

#രണ്ട് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും മാത്രം

#പരിശോധനാ കിറ്റുകളില്ല

#ആധുനിക ഉപകരണങ്ങളില്ല.

നിലവിലെ പ്രവർത്തനം

ആലപ്പുഴ നഗരസഭാ പരിധിയിലെ

കൊതുക് സാന്ദ്രതാ കണക്കെടുപ്പും ചില ഫീൽഡ് വർക്കും മാത്രം.

പരാജയപ്പെട്ട

പരാശ്രയം

# ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലേക്ക് ജീവനക്കാരെ മാറ്റാനുള്ള ശ്രമം വിജയിച്ചില്ല.

# 2014ൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് സ്ഥാപനം കൈമാറാൻ തീരുമാനിച്ചെങ്കിലും ഉപേക്ഷിച്ചു.

തീരാറായ ആയുസ്

രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ജീവനക്കാരും വിരമിക്കും. അതോടെ സ്ഥാപനം പൂട്ടാനാണ് സാധ്യത.

കമന്റ്:

സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ പരിശോധനകൾ ഒന്നും നടക്കുന്നില്ല. കൊവിഡുമായി ബന്ധപ്പെട്ട പരിശോധനകൾ ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നില്ല

(ഡോ.എൽ. അനിതകുമാരി,

ഡി.എം.ഒ, ആലപ്പുഴ)