ksivid

ആലപ്പുഴ:സംസ്ഥാന സർക്കാർ ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡ് കാലത്തും വെറും നോക്കുകുത്തി. ഈ സ്ഥാപനത്തിൽ പേരിനുപോലും പകർച്ചവ്യാധി പരിശോധന നടക്കുന്നില്ല. പക്ഷേ, പേര് 'കേരള സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസസ് '. ആലപ്പുഴ മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ തുടങ്ങിയ സ്ഥാപനത്തിനാണ് ഈ ദുർഗതി.

ദൗത്യം:

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പകർച്ചവ്യാധി സാമ്പിളുകൾ പരിശോധിക്കുക.

പശ്ചാത്തലം:

കേരളത്തിൽ ഡെങ്കി, വെയ്ൽസ് പോലുള്ള പകർച്ചവ്യാധികൾ കൂടുന്നു.

തുടക്കം:

നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രി ആയിരിക്കെ അതിനോട് അനുബന്ധിച്ച് 1999ൽ

പ്രവർത്തനം തുടങ്ങി.

സംവിധാനം:

#റിസർച്ച് വിഭാഗം,

#ലാബ് അസിസ്റ്റന്റ്,

#ലാബ് ടെക്നീഷ്യൻ

# ഇവരുൾപ്പെടെ മുപ്പതോളം ജീവനക്കാർ

തകർച്ചയിലേക്ക്

മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തേക്ക് മാറിയെങ്കിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ ആശുപത്രിയുടെ ഭാഗമായി നിലനിറുത്തി.

#2008 മുതൽ വൈറോളജിസ്റ്റില്ല.

#വിരമിച്ചവർക്ക് പകരം നിയമനം ഇല്ല

#നിലവിൽ ഒരു ലാബ് അസിസ്റ്റന്റും

#രണ്ട് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും മാത്രം

#പരിശോധനാ കിറ്റുകളില്ല

#ആധുനിക ഉപകരണങ്ങളില്ല.

നിലവിലെ പ്രവർത്തനം

ആലപ്പുഴ നഗരസഭാ പരിധിയിലെ

കൊതുക് സാന്ദ്രതാ കണക്കെടുപ്പും ചില ഫീൽഡ് വർക്കും മാത്രം.

പരാജയപ്പെട്ട പരാശ്രയം

# ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലേക്ക് ജീവനക്കാരെ മാറ്റാനുള്ള ശ്രമം വിജയിച്ചില്ല.

# 2014ൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് സ്ഥാപനം കൈമാറാൻ തീരുമാനിച്ചെങ്കിലും ഉപേക്ഷിച്ചു.

തീരാറായ ആയുസ്

രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ജീവനക്കാരും വിരമിക്കും. അതോടെ സ്ഥാപനം പൂട്ടാനാണ് സാധ്യത.

സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ പരിശോധനകൾ ഒന്നും നടക്കുന്നില്ല. കൊവിഡുമായി ബന്ധപ്പെട്ട പരിശോധനകൾ ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നില്ല

(ഡോ.എൽ. അനിതകുമാരി,

ഡി.എം.ഒ, ആലപ്പുഴ)