അമ്പലപ്പുഴ: അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കം സംഘട്ടനത്തിൽ കലാശിച്ചതോടെ അഞ്ചുപേർക്ക് പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് അറവുകാട് വാഴപറമ്പ് വീട്ടിൽ വേണുഗോപാലൻ നായർ (65), കാരപ്പറമ്പ് വീട്ടിൽ വിഷ്ണു (24), കിഴക്കെ പനമ്പടവിൽ രമേശന്റെ മകൻ രജ്ജുൽ (19), സഹോദരൻ രാഹുൽ (25),കാരപ്പറമ്പിൽ മുരളീധരൻ നായർ (65) എന്നിവരെയാണ് പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെ ആയിരുന്നു സംഭവം. മുരളീധരന്റെ ബന്ധുവായ വിഷ്ണുവിനെ അക്രമിക്കുന്നത് കണ്ട് എത്തിയപ്പോഴാണ് മുരളീധരന് മർദ്ദനം ഏറ്റത്. പുന്നപ്ര എസ്.ഐ പി.വി. പ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.