ambala

അമ്പലപ്പുഴ: കോവിഡ് മൂലം പട്ടിണിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് ആരോപിച്ച് ധീവരസഭ പുന്നപ്ര 51-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ മേയ് ദിനം മത്സ്യത്തൊഴിലാളി വഞ്ചനാദിനമായി ആചരിച്ചു. ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡി. അഖിലാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എ.അനീഷ്, ആർ.ത്യാഗരാജൻ, എസ്.രാജു എന്നിവർ പങ്കെടുത്തു.