മാവേലിക്കര: ആത്മബോധോദയസംഘം സ്ഥപകൻ ശുഭാനന്ദ ഗുരുവിന്റെ 138-ാം പൂരം ജന്മനക്ഷത്ര മഹോത്സവമായ ചെറുകോൽ പൂരം ഇന്ന് ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായി നടത്തും. ആശ്രമത്തിൽ ഗുരുപൂജ, പ്രാർത്ഥന, ആശ്രമ പ്രദക്ഷിണം, ആശ്രമാധിപതി ദേവാനന്ദ ഗുരുവിന്റെ അനുഗ്രഹപ്രഭാഷണം തുടങ്ങിയ ചടങ്ങുകൾ മാത്രം നടത്തും.