മാവേലിക്കര: സംസ്ഥാന ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കാനും ലോട്ടറി തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാനുമുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ച് ലോട്ടറി തൊഴിലാളികൾ കത്തയയ്ക്കൽ സമരം നടത്തി. മന്ത്രി തോമസ് ഐസക്കിനാണ് ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി) കത്തയച്ചത്. നറുക്കെടുപ്പ് റദ്ദാക്കിയ മുഴുവൻ ടിക്കറ്റുകളും പിൻവലിച്ച് പുതിയ ടിക്കറ്റുകൾ നൽകുക, ടിക്കറ്റിന്റെ വില 30 രൂപയായി പുന:സ്ഥാപിക്കുക, തൊഴിലാളികൾക്ക് 5000 രൂപ സഹായധനം അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. മാവേലിക്കര ഹെഡ് പോസ്റ്റ്‌ഓഫീസിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വേണു പഞ്ചവടി കത്തുകൾ അയച്ച് സമരം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ.ദേവദാസ് അദ്ധ്യക്ഷനായി. മനോജ്‌ തെക്കേക്കര, പ്രശാന്ത് നമ്പൂതിരി, മഗേഷ് മുരളി തുടങ്ങിയവർ പങ്കെടുത്തു.