മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ഉള്ളിട്ട പുഞ്ചയിൽ നിന്നു 210 ലിറ്റർ കോട കണ്ടെത്തി. പരിശോധനയിൽ മാവേലിക്കര എക്സൈസ്‌ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ബി.സുനിൽകുമാർ, ജോഷിജോൺ, ബിനോയി, അനീഷ് കുമാർ, ബാബുഡാനിയേൽ എന്നിവർ പങ്കെടുത്തു.