sunil-tvw

ആലപ്പുഴ: പുന്നപ്ര ആവണി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള രണ്ടാംഘട്ട മാസ്ക് വിതരണവും വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങളും ബ്ളോക്ക് മെമ്പർ മുരളീധരനും രക്ഷാധികാരി സുനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജഗോപാൽ, സെക്രട്ടറി പ്രസാദ്, വൈസ് പ്രസിഡന്റ് സാബു, ജോയിന്റ് സെക്രട്ടറി ശരത് ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ട്രഷറർ സനിജ ഷിബു നന്ദി പറഞ്ഞു.