മാവേലിക്കര: ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മേയ് മാസത്തിലെ കെട്ടിട വാടകയും ഒഴിവാക്കാൻ കെട്ടിട ഉടമകൾ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ആവശ്യപ്പെട്ടു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വാടക ഒഴിവാക്കാനുള്ള ചെങ്ങന്നൂർ നഗരസഭയുടെ തീരുമാനം മാതൃകാപരമാണെന്ന് വ്യാപാരി കോൺഗ്രസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നഗരസഭ ചെയർമാൻ കെ.ഷിബു രാജനെയും കൗൺസിലർമാരെയും യോഗം അഭിനന്ദിച്ചു. യോഗത്തിൽ പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. അജിത്ത് പഴവൂർ, സാബു ട്രാവൻകൂർ, ബാബു കല്ലൂത്തറ, സി.കെ.വിജയകുമാർ, തോമസ് ആൻ്റണി, പൂക്കുഞ്ഞ് പുരശ്ശേരിൽ, ജലാൽ വഹാബ് അമ്പലപ്പുഴ എന്നിവർ സംസാരിച്ചു.