ആലപ്പുഴ: സ്ത്രീ പീഡനക്കേസിലെ പ്രതിയും എൻ.സി.പി നേതാവുമായ മുജീബ് റഹ്മാനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, ജനറൽ സെക്രട്ടറി ജി. ശ്യാംക്യഷ്ണൻ എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

മുജീബ് റഹ്മാനെതിരെ സമരപരിപാടികൾ ജില്ലയിൽ പഞ്ചായത്ത് തലം മുതൽ ആരംഭിക്കാൻ യുവമോർച്ച ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ യോഗം ഉദ്ഘാടനം ചെയ്തു. അനീഷ് തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വിനി ദേവ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജി. ശ്യാം കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നാളെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തും.