മാവേലിക്കര: പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക്, വിമുക്തഭടനായ മാവേലിക്കര കണ്ടിയൂർ തെക്കേവീട്ടിൽ കെ.ജോർജ് 10,001 രൂപ സംഭാവന നൽകി. വാർഡ് കൗൺസിലർ ഉമയമ്മ വിജയകുമാർ തുക ഏറ്റുവാങ്ങി. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, മാവേലിക്കര ടൗൺ തെക്ക് ഏരിയ പ്രസിഡന്റ് ജീവൻ ചാലിശേരിൽ, ജനറൽ സെക്രട്ടറി സുജിത്ത്.ആർ.പിള്ള, സെക്രട്ടറി സൂരജ് സുകുമാരൻ, ജില്ലാ കമ്മിറ്റി അംഗം വിജയകുമാർ പരമേശ്വരത്ത്, കെ.ശശിധരൻ എന്നിവർ പങ്കെടുത്തു.