ആലപ്പുഴ: ജില്ലയിൽ മേയ് ഒന്നുവരെ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 8248 കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 8989 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 5833 വാഹനങ്ങൾ പിടിച്ചെടുത്തു. വാഹനം വിട്ടു കൊടുത്തതിന്റെ പിഴത്തുകയായി 8 ലക്ഷം രൂപ ലഭിച്ചു.