ph

കായംകുളം: നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാപ്പിൽമേക്ക് പെരളശ്ശേരിൽ ലക്ഷമണൻ (64) മരിച്ചു. ഒന്നര മാസം മുമ്പാണ് മേനാത്തേരി ചന്തയ്ക്ക് സമീപത്തായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണൻ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: പരേതയായ സതി. മക്കൾ:അനിത, അനീഷ്.