അമ്പലപ്പുഴ: സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്യുന്ന നീർക്കുന്നം സ്വദേശി ഷാഹുൽ ഹമീദിനു വേണ്ടി ബന്ധുക്കൾ വാങ്ങിയ രണ്ടുലക്ഷത്തിന്റെ മരുന്ന് കാർഗോ വിമാനത്തിൽ കയറ്റി അയയ്ക്കാൻ കൈത്താങ്ങായത് ഫയർഫോഴ്സ് സംഘം.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എ.കബീർ,സാമൂഹിക പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി എന്നിവർ വിവരം ആലപ്പുഴ ഫയർ ഫോഴ്സ് ഓഫീസിൽ അറിയിച്ചു. തുടർന്ന് ഓഫീസിലെത്തിച്ച മരുന്ന് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ആർ. ഗിരീഷ്, ഉദ്യോഗസ്ഥരായ ആർ. ജയസിംഹൻ,പി.സി. സുനിൽ കുമാർ, കൃഷ്ണദാസ്, സുബാഷ് എന്നിവർ ഏറ്റുവാങ്ങി.