ചേർത്തല: ലോക്ക്ഡൗൺ കാലത്ത് സമൂഹത്തിൽ ക്രിയാത്മകവും ആത്മീയവുമായ ഉയർച്ചയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാനപ്രകാരം ശ്രീനാരായണ എംപ്ലോയീസ്‌ ഫോറവും ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം അന്തർദേശീയ മത്സരങ്ങളുടെ മൂന്നാംഘട്ടം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസംഗം, ചിത്രരചന,മഹാകവി കുമാരനാശാന്റെ 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന കവിതയുടെ ആലാപനവും ഉപന്യാസമത്സരവും എന്നിവയാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് സമ്മാനങ്ങൾ നൽകും.
ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കൃതിയുമായി ബന്ധപ്പെട്ട മത്സരങ്ങൾ കവിത ആലാപനം, ആസ്വദനക്കുറിപ്പ്, ആഡിയോ പ്രസന്റേഷൻ, വീഡിയോ പ്രസന്റേഷൻ, പൊതുവേദിയിൽ അവതരണം എന്നിങ്ങനെ 5 ഘട്ടങ്ങളായാണ് മത്സരം. അഞ്ച് ഘട്ടങ്ങളിലെ മികച്ച പ്രവർത്തനം നടത്തുന്നവരിൽ നിന്ന് വിജയികളെ തിരഞ്ഞെടുക്കും. കവിത ആലാപനം, ഉപന്യാസം, ആഡിയോ, വീഡിയോ പ്രസന്റേഷൻ എന്നിവയിൽ മികവ് പുലർത്തുവർക്കും പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും നൽകും. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.snsamabhavana.in എന്ന വെബ് സൈ​റ്റിലും കോ-ഓർഡിനേറ്റർമാരായ പി.വി.രജിമോൻ 9446040661,എസ്.അജുലാൽ 9446526859 എന്നിവരിൽ നിന്നും ലഭ്യമാണ്.