ആലപ്പുഴ: കെ.പി.സി.സി ഭാരവാഹികളുടെ ആദ്യ വീഡിയോ കോൺഫറൻസ് യോഗം നേതാക്കൾക്ക് ആദ്യ അനുഭവമായി. പുതിയ ഭാരവാഹികൾ വന്ന ശേഷം നടന്ന നാലാമത്തെ യോഗമായിരുന്നു ഇന്നലത്തേത്. യോഗത്തിൽ 49 ഭാരവാഹികളും പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നിയമസഭ ഉപതിരഞ്ഞെടുപ്പ് എന്നിവയായിരുന്നു വിഷയങ്ങൾ. ജില്ലയിൽ നിന്നുള്ള ജനറൽ സെക്രട്ടറിമാർരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, അഡ്വ. സി.ആർ.ജയപ്രകാശ്, എം.മുരളി, അഡ്വ. ജോൺസൺ എബ്രഹാം എന്നിവർ പങ്കെടുത്തു.