ചേർത്തല: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി 'തുണയായി തുവാല പദ്ധതി'യുമായി രംഗത്ത്.
സംഘടനയുടെ പ്രവർത്തന മേഖലയിലെ 4 പഞ്ചായത്തുകളിലുള്ള ആരോഗ്യ പ്രവർത്തകർക്കും ആശ വാളണ്ടിയർമാർക്കും മുഖാവരണത്തിന് 5,000 തൂവാലയും കൈ കഴുകാൻ സോപ്പും നൽകുന്ന പദ്ധതി മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്തിനു വേണ്ടി ബി.സലിമും സീനിയർഹെൽത്ത് ഇൻസ്പെക്ടർ സജീന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന ജനകീയ ഭക്ഷണ ശാലയ്ക്കു സമീപം നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ, ട്രഷറർ അഡ്വ.എം.സന്തോഷ് കുമാർ, ഹെബിൻദാസ് എന്നിവർ പങ്കെടുത്തു.