photo

ചേർത്തല: സ്ഥിരം കഴിച്ചുകൊണ്ടിരുന്ന മരുന്ന് കിട്ടാതെ വലഞ്ഞ ചന്ദ്രന് തിരുവനന്തപുരത്ത് നിന്ന് മരുന്ന് എത്തിച്ചു നൽകിയത് മന്ത്റി പി.തിലോത്തമൻ.

ശ്വാസകോശം ചുരുങ്ങുന്ന രോഗംമൂലം ദുരിതമനുഭവിച്ചിരുന്ന പട്ടണക്കാട് പഞ്ചായത്ത് 5-ാം വാർഡ് പാലക്കാട്ട് വെളിയിൽ ചന്ദ്രനാണ്, ലോക്ക് ഡൗൺ മൂലം മരുന്ന് മുടങ്ങുമെന്ന ഘട്ടമായപ്പോൾ തിരുവനന്തപുരത്ത് നിന്ന് മരുന്ന് വാങ്ങി മന്ത്റി നേരിട്ടെത്തിച്ചത്. ഷാഹുൽ ഹമീദ് പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടത്തുന്ന മെഡ് ടു ഹോം പദ്ധതിയുടെ ഭാഗമായി മരുന്ന് വിതരണം നടത്തുന്നതിനിടെയാണ് ചന്ദ്രന്റെ ദുരവസ്ഥ മനസിലാക്കിയ പാലിയേ​റ്റീവ് കെയർ പ്രവർത്തകർ സംഭവം മന്ത്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മന്ത്റി നേരിട്ടെത്തി ചന്ദ്രന് മരുന്ന് കൈമാറി.യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേ​റ്റർ ടി.ടി ജിസ്‌മോൻ, പാലിയേ​റ്റിവ് കെയർ പ്രവർത്തകരായ പി.എസ്. ദീനാർ,അഭിലാഷ് പാല്യത്ത്, പി.എസ്. സാബ്രി, പി.ഡി.ബിജു എന്നിവർ മന്ത്റിയോടൊപ്പം ഉണ്ടായിരുന്നു.