ചേർത്തല: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.വാസുദേവ പണിക്കരുടെ 32-ാമത് ചരമവാർഷിക ദിനം കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സി.ഡി. ശങ്കർ,ആർ. ശശിധരൻ,സജി കുര്യാക്കോസ്,സി.വി. തോമസ്, തണ്ണീർമുക്കം മണ്ഡലം പ്രസിഡന്റ് എം.സി. ടോമി,ഗോപി കണ്ണാട്ട്കരി,എൻ.വി. ഷാജി,സദാശിവൻ നായർ,ഗംഗാധരൻ എന്നിവർ പങ്കെടുത്തു.