ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല മാർക്കറ്റിൽ 1500 മാസ്കുകളും കയ്യുറകളും വിതരണം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.ശങ്കർ, കെ.സി.ആന്റണി, സി.കെ.ഉണ്ണിക്കൃഷ്ണൻ,ബി.ഭാസി,കെ.വിജയൻ,സി.ആർ. സാനു,കെ.സി.ജയറാം, ഗുരുപ്രസാദ് എന്നിവർ നേതൃത്വം നൽകി. മത്സ്യമാർക്കറ്റ്, ഇറച്ചി സ്റ്റാളുകൾ,പച്ചക്കറി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമാണ് മാസ്കുകളും കൈയുറകളും വിതരണം ചെയ്തത്.