അരൂർ: ടെറസിലെ ചെടി നനയ്ക്കാൻ ബക്കറ്റിൽ വെള്ളവുമായി കയറിയ വീട്ടമ്മ കാൽവഴുതി വീണു മരിച്ചു. ചന്തിരൂർ കാട്ടുകണ്ടത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മേരിയാണ് (വള്ളി - 70) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 നായിരുന്നു സംഭവം. ഉടൻ തൂറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും വൈകിട്ട് നാലിന് മരിച്ചു. ചന്തിരൂരിലെ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു. മകൾ: ഗീത. മരുമകൻ: ദേവദാസ്.