ആലപ്പുഴ: സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് പച്ചക്കറി- പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. സമശ്രീ മിഷന്റെ കീഴിലുള്ള കാരുണ്യ സ്പർശം ജീവകാരുണ്യ പദ്ധതി പ്രകാരമാണ് കിറ്റുകൾ വിതരണം ചെയ്തതെന്ന് സൊസൈറ്റി ചെയർപേഴ്‌സൺ സുവർണ്ണ കുമാരി പറഞ്ഞു. സമശ്രീ മിഷൻ ഭാരവാഹികളായ അമ്പിളി രത്‌നൻ, ശോഭ ശ്യാം, ബീന, ബിജി കണ്ണൻ, ബേബി രമേശ്, മോളി മോഹൻ എന്നിവർ നേതൃത്വം നൽകി.