ndn

ഹരിപ്പാട്: സി.പി.ഐ കുമാരപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ സംയോജിത പദ്ധതി ആരംഭിച്ചു. വിഷ രഹിത പച്ചക്കറി ഉദ്പാദനം, കന്നുകാലി വളർത്തൽ, കോഴി, താറാവ് വളർത്തൽ, മത്സ്യം വളർത്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ അസി.സെക്രട്ടറി ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗങ്ങളായ പി.ബി. സുഗതൻ, ഡി.അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.എ. ഗഫൂർ, കെ.രതീശൻ പിള്ള, എസ്.നസീർ, ബി.സജീവ്, സി.എ. അഭിജിത്ത് എന്നിവർ പങ്കെടുത്തു.