ഹരിപ്പാട്: ക്ഷേമനിധിയിൽ അംഗമല്ലാത്ത പാരമ്പര്യ വിശ്വകർമ തൊഴിലാളികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ധനസഹായം നൽകണമെന്ന് അവശ്യപ്പെട്ട് വിശ്വകർമ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ശാഖാതലത്തിൽ ഓരോ അംഗങ്ങളുടെയും ഭവനത്തിൽ സഹന സമരം നടത്തി. ജില്ലാതല ഉദ്‌ഘാടനം സംസ്ഥാന ട്രഷറർ കെ.എ. ശിവൻ നിർവഹിച്ചു. സംസ്ഥാന കൗൺസിൽ എം.മുരുകൻ പാളയത്തിൽ കാർത്തികപ്പള്ളിയിലും ബോർഡ് അംഗം പി.ബി. അനിൽകുമാർ ചേർത്തലയിലും, ജില്ലാ പ്രസിഡന്റ്‌ ടി.എൻ. രാധാകൃഷ്ണൻ മാവേലിക്കരയിലും നേതൃത്വം നൽകി.