ചേർത്തല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാർക്കും ബാങ്കിലെത്തുന്ന ഇടപാടുകാർക്കും സാനിറ്റൈസർ,മാസ്‌ക്, സോപ്പ് എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.വേണുഗോപാൽ,ശശികുമാർ,പാർവതി എസ്.കുറുപ്പ്,കെ.സി.ആന്റണി,വി.വിനീഷ്,ബിനു ജോസഫ് എന്നിവർ നേതൃതം നൽകി.