ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 154 കേസുകൾ രജിസ്റ്റർ ചെയ്തു.177പേർ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം അറസ്റ്റിലായി. അനധികൃതമായി മണൽ കടത്തിയത് ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 98 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ 1,10,500 രൂപ പിഴ ഈടാക്കി.

കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് മൂന്ന് കേസുകളിൽ 16 പേർക്കും ചാരായ നിർമ്മാണത്തിന് മൂന്ന് കേസുകളിൽ ഏഴു പേർക്കും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 34 പേർക്കും ചീട്ടുകളിയുമായി ബന്ധപ്പെട്ട് 14 പേർക്കും ലോക്ക്ഡൗൺ ലംഘിച്ച് കടതുറന്നതിന് നാലു പേർക്കും പുകയില ഉത്പന്നം വിറ്റതിന് മൂന്ന് പേർക്കും മയക്കുമരുന്നു വിറ്റതിന് ഒരാൾക്കും എതിരെ കേസെടുത്തു.