ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനു കീഴിലുള്ള 28 ശാഖായോഗങ്ങളിലെ കിടപ്പു രോഗികൾക്കും നിർദ്ധന കുടുംബാംഗങ്ങൾക്കും യൂണിയൻ നേതൃത്വത്തിൽ ആയിരത്തോളം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ആർ.ശങ്കറിന്റെ 111-ാം ജന്മദിനത്തിൽ യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ 2202 -ാം നമ്പർ എണ്ണയ്ക്കാട് ശാഖാ സെക്രട്ടറി ശ്രീകുമാറിന് നൽകി യൂണിയൻ അഡ് മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ ജയലാൽ എസ്.പടിത്ര, കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, ഹരി പാലമൂട്ടിൽ, ഹരിലാൽ ഉളുന്തി എന്നിവർ നേതൃത്വം നൽകി.