ആലപ്പുഴ:ജില്ലയിൽ ഗ്രീൻസോൺ ഇളവുകൾ ഇന്നു നിലവിൽ വരും. പ്രായമായവർ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് കൊവിഡ് വ്യാപനം സാദ്ധ്യത കൂടുതലായതിനാൽ ജാഗ്രത തുടർന്നില്ലെങ്കിൽ ഗ്രീൻസോൺ നിലനിറുത്താൻ കഴിയില്ല. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലാ അതിർത്തികളിൽ പരിശോധനയും നിയന്ത്രണവും കൂടുതൽ ശക്തമാക്കി.
# ഗ്രീൻസോൺ നിബന്ധനകൾ
കടകളുടെ പ്രവർത്തനം രാവിലെ 7 മുതൽ രാത്രി 7.30 വരെ. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.ആഴ്ചയിൽ ആറു ദിവസം മാത്രം പ്രവർത്തനം അത്യാവശ്യകാര്യങ്ങൾക്ക് രാവിലെ 7മുതൽ രാത്രി 7.30വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം പൊതുഗതാഗതം അനുവദിക്കില്ല സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർ മാത്രം ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം ആളുകൾ ഒത്തു ചേരുന്ന പൊതു പരിപാടികൾ പാടില്ല സിനിമാ ശാലകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും പാർക്കുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല മദ്യശാലകൾ തുറക്കില്ല മാളുകൾ, ബാബർഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ പ്രവത്തിക്കില്ല ബാർബർമാർ വീടുകളിലെത്തി സുരക്ഷാ മാനദണ്ഡം പാലിച്ച് ജോലി ചെയ്യാം വിവാഹ ചടങ്ങിന് 50 പേർ, മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല വിദ്യാലയങ്ങൾ തുറക്കില്ല, പരീക്ഷയ്ക്കായി മാനദണ്ഡം പാലിച്ച് തുറക്കാം
ഞാറാഴ്ച പൂർണ്ണ അവധി ദിവസം (ഓഫീസുകൾ, കടകൾ തുറക്കാൻ പാടില്ല. വാഹനങ്ങൾ നിരത്തിലിറക്കരുത്) സർക്കാർ ഓഫീസുകൾ നിലവിലെ രീതി 15വരെ തുടരും 50ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാം ഇരുത്തി ഭക്ഷണം നൽകാതെ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ നൽകി പ്രവർത്തിക്കാം
ഒന്നിലധികം നിലകൾ ഇല്ലാത്ത ടെക്സ്റ്റൈയിൽസ് അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ പ്രവർത്തിക്കാം ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമില്ല 65 വയസിനു മുകളിലും 10 വയസിന് താഴെയുമുള്ളവർ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് കൃഷിക്കും വ്യവസായത്തിനും നേരത്തെയുള്ള ഇളവുകൾ തുടരും പ്രഭാത സവാരി പാടില്ല പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കാം. ദേശീയ സമ്പാദ്യ പദ്ധതിയിലെ ഏജന്റുമാർക്ക് ആഴ്ചയിൽ ഒരു ദിവസം പണം അടയ്ക്കാൻ അനുമതി നിയന്ത്രണങ്ങവക്ക് വിധേയമായി ടാക്സി, ഓൺലൈൻ കാബ് സർവീസുകൾ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.