മാവേലിക്കര: ഐ.എൻ.ടി.യു.സി 74-ാം സ്ഥാപക ദിനം റീജിയണൽ കമ്മിറ്റിയുടേയും മോട്ടോർ തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാവേലിക്കര രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ശ്രീകുമാർ, പി.സുനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ, കണ്ടിയൂർ മുരളി, വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.