tv-r

തുറവൂർ: അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ മെഡി ബാങ്കിന് തുടക്കമായി. വീടുകളിൽ എത്തി പരിചരിക്കുന്ന കിടപ്പു രോഗികളിൽ നിരാലംബരായവർക്ക് നൽകാൻ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സമാഹരിക്കാനാണ് മെഡി. ബാങ്ക് ആരംഭിച്ചത്.

വീടുകളിൽ ഉപയോഗശേഷമുള്ള മരുന്നുകളും സഹായ ഉപകരണങ്ങളും സംഭാവനയായി സ്വീകരിച്ച് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പാവപ്പെട്ട രോഗികൾക്ക് നൽകുന്നതാണ് പദ്ധതി. വീൽ ചെയർ, വാക്കിംഗ് സ്റ്റിക്, വാക്കർ, വാട്ടർ ബെഡ്, എയർ ബെഡ്, അഡൽട് ഡയപ്പറുകൾ, ഓക്സിജൻ യൂണിറ്റ്, ബഡ്ഷീറ്റുകൾ തുടങ്ങിയവ സമാഹരിച്ച് നൽകും. സാധനങ്ങൾ സ്പോൺസർ ചെയ്യാമെന്നും പാലിയേറ്റീവ് കെയർ പ്രസിഡന്റ് അഡ്വ.മനു സി.പുളിക്കൽ പറഞ്ഞു. വയലാർ രാഘവപ്പറമ്പിൽ നടന്ന ചടങ്ങിൽ അഡ്വ.എ.എം.ആരിഫ് എം.പി ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവർമ്മയിർ നിന്നു വാട്ടർബെഡ്ഡുകൾ ഏറ്റുവാങ്ങിക്കൊണ്ട് മെഡി ബാങ്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം.ടി.എസ് ഗോപാലകൃഷ്ണൻ വാക്കറും പാണാവള്ളി സ്വദേശിയും ആരോഗ്യ വകുപ്പിലെ ആയുർവ്വേദ വിഭാഗം ജീവനക്കാരനുമായ ജയരാജ് സാനിട്ടൈസറുകളും മാസ്കുകളും മെഡിബാങ്കിലേക്ക് നൽകി. പാലിയേറ്റീവ് കെയര്‍ ആക്ടിംഗ് സെക്രട്ടറി ആന്റണി തട്ടാശ്ശേരി,ട്രഷറർ കെ.ഒ. ഔസേഫ്, സംസ്ഥാന മാരിടൈം ബോർഡ് അംഗം അഡ്വ.എൻ.പി. ഷിബു, വയലാർ ഗ്രാമപഞ്ചായത്തംഗം യു.ജി. ഉണ്ണി എന്നിവർ പങ്കെടുത്തു