മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 296-ാം നമ്പർ ഉമ്പർനാട് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന നിർദ്ധനരായ ശാഖായോഗം കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ഉദ്ഘാടനം ശാഖായോഗം പ്രസിഡന്റ് ആർ.കൃഷ്ണൻകുട്ടി, സെക്രട്ടറി ടി.എസ്. അനിരുദ്ധൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ഭരതൻ, ബാബു, കുഞ്ഞുമോൻ, രോഹിണി, സത്യൻ, രാജൻ, രഘു, സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.