കായംകുളം: നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് എതിരെ എം.എൽ.എ. നിലപാട് എടുത്തതാണ് ഡി.വൈ.എഫ്.ഐയിലെ രാജിനാടകത്തിന് കാരണമെന്ന് ബി.ജെ.പി കായംകുളം നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ശക്തനായ ഒരു പൊലീസ് ഓഫീസർ വന്നാൽ ഇവിടെ ജോലി ചെയ്യാൻ സി.പി.എമ്മുകാർ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.ജെ.പി ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു.