മാവേലിക്കര:ഗൾഫ് നാടുകളിൽ കോവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾ മന്ദഗതിയിലാണെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ഗൾഫ് രാജ്യങ്ങളിലെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. പല ലേബർ ക്യാമ്പുകളിലും കൊവിഡ് ബാധിതർ മറ്റുള്ളവർക്കൊപ്പം ഒരേ ശുചിമുറി ഉപയോഗിക്കേണ്ട അപകടകരമായ സാഹചര്യം നിലനിൽക്കുന്നു. മതിയായ ഭക്ഷണമോ മരുന്നുകളോ ലഭിക്കുന്നില്ല.

ഈ വിഷയങ്ങളിൽ പ്രവാസികളുടെ പരാതികൾ ലഭിക്കുന്നുണ്ട്. നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും അതത് എംബസിസികൾക്കും ഇ മെയിൽ അയച്ചതായും എം.പി പറഞ്ഞു.