അമ്പലപ്പുഴ:ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച, മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണത്തിന് അമ്പലപ്പുഴ സർവ്വീസ് സഹകരണ സംഘത്തിൽ തുടക്കമായി. അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്ത് സി.ഡി.എസിലെ മുന്നൂറിലധികം അയൽക്കൂട്ടങ്ങൾക്കായി 2.5 കോടിയിലധികം രൂപയാണ് നൽകുന്നത്. മന്ത്രി ജി.സുധാകരൻ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു.