പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് 36 ദിവസത്തിനിടെ 8000 പൊതിച്ചോർ വിതരണം ചെയ്തെന്ന് പ്രസിഡന്റ് മുംതാസ് സുബൈർ പറഞ്ഞു. പൂർണ്ണമായും ജൈവ പച്ചക്കറിയാണ് ഉപയോഗിക്കുന്നത്. പൊതിയാൻ ആവശ്യമായ മുഴുവൻ വാഴയിലയും ഡി.വൈ.എഫ്.ഐ അരൂക്കുറ്റി മേഖല കമ്മിറ്റിയാണ് എത്തിക്കുന്നത്.