അമ്പലപ്പുഴ: പുന്നപ്ര വിയാനി തീരത്ത് ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കടലാക്രമണത്തിൽ തീരത്തു നിന്ന മരങ്ങൾ കടപുഴകി. വാവക്കാട്ട് പൊഴി മുതൽ കൊച്ചുപൊഴിക്കു തെക്ക് വരെയാണ് കടലാക്രമണം ശക്തമായത്. രണ്ട് ദിവസം മുമ്പും ഈ ഭാഗത്ത് കടലാക്രമണമുണ്ടായി. ഇതിനു ശേഷം ശാന്തമായ കടൽ ഇന്നലെ വീണ്ടും പ്രക്ഷുബ്ദ്ധമാകുകയായിരുന്നു.