ചേർത്തല: എസ്.എൻ.ഡി.പി യോഗം എസ്.എൽ പുരം നെടുമ്പ്രം ശാഖയിലെ ഏഴാം നമ്പർ കുടുംബ യൂണിറ്റ് കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം ശാഖാ സെക്രട്ടറി പി.പി.ആനന്ദൻ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് കൺവീനർ പി.സി.മനോഹരൻ,പഞ്ചായത്ത് അംഗം പൊന്നമ്മ പൊന്നൻ എന്നിവർ നേതൃത്വം നൽകി.