ചാരുംമൂട് : പീഡന കേസിൽ പ്രതിചേർക്കപ്പെട്ട എൻ.സി.പി നേതാവ് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച താമരക്കുളം ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നിൽപ്പുസമരം നടത്തി . നിയോജക മണ്ഡലം സെക്രട്ടറി പീയുഷ് ചാരുംമൂട് ഉദ്ഘാടനം ചെയിതു. ട്രഷറർ വി വിഷ്ണു മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് ചത്തിയറ, കുനൽ യശോധരൻ, അഖിൽ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.