ആലപ്പുഴ:കേരള മഹിളാ സംഘത്തിന്റെ ജൈവ പച്ചക്കറി ഉൽപ്പാദന പദ്ധതിയായ ഹരിതഗൃഹത്തിന്റെ ജില്ലാതല ഉത്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിർവ്വഹിച്ചു.സി.ജയകുമാരി അദ്ധ്യക്ഷയായി.മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ ,വി.പി.ചിദംബരൻ,ഡി.ഹർഷകുമാർ,അനിതാ തിലകൻ,എ.ഏലിയാമ്മ,രത്നമ്മ എന്നിവർ പ്രസംഗിച്ചു. കായംകുളം മണ്ഡലത്തിൽ നഗര സഭാ വൈസ് ചെയർമാൻ ആർ.ഗിരിജയും,ഭരണിക്കാവ് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥും,ചാരുംമൂട് മണ്ഡലത്തിൽ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പനും ,മാവേലിക്കര മണ്ഡലത്തിൽ ഗീതാ രവീന്ദ്രനും,ചേർത്തല തെക്ക് മണ്ഡലത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം രമാ മദനനും,അരൂർ മണ്ഡലത്തിൽ ലാലി സദാനന്ദനും,ചെങ്ങന്നൂരിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി സൈമണും അരൂർ ഈസ്റ്റ് മണ്ഡലത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൽജാ സലീമും,മാന്നാർ മണ്ഡലത്തിൽ മണ്ഡലത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരിയും ഉദ്ഘാടനം ചെയ്തു