ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ മേയ് മാസത്തെ പെൻഷൻ ബന്ധപ്പെട്ട സഹകരണബാങ്കുകളിലൂടെ വിതരണം തുടങ്ങിയതായി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡൻറ് ബേബി പാറക്കാടൻ അറിയിച്ചു. ലോക്ക് ഡൗൺ തീർന്നതിന്‌ ശേഷമേ പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ ഹെൽപ്പ് ഡസ്‌ക് പ്രവർത്തിക്കുകയുളളുവെന്ന് യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ , യൂണിറ്റ് ട്രഷർ എം.പി.പ്രസന്നൻ എന്നിവർ അറിയിച്ചു.