ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള കയർ മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സ് സൊസൈറ്റീസ് അസോസിയേഷൻ ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന് അസ്സോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ്, സെക്രട്ടറി സി.കെ സുരേന്ദ്രൻ, ട്രഷറർ ഒ.അഷറഫ്, ജോയിന്റ് സെക്രട്ടറി എൻ.എസ്.ശിവപ്രസാദ് എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.