ആലപ്പുഴ: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ വിതരണത്തിൽ നീല,വെള്ള കാർഡുകാരെകൂടി ഉൾപ്പെടുത്തണമെന്നും സൗജന്യ റേഷൻ 10 കിലോ അരിയായി വർദ്ധിപ്പിക്കണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന സമിതി അംഗവുമായ കുരുവിള മാത്യൂസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.